പീഡനാരോപണക്കേസില്‍ ജയിലില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്ന് മിഷനറീസ് ഓഫ് ജീസസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍.
തങ്ങളുടെ പിതാവ് നിരപരാധിയാണെന്നും അദ്ദേഹം ക്രൂശിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. ‘നിരവധി വര്‍ഷങ്ങളായി പഞ്ചാബില്‍ ഞങ്ങള്‍ ജിവിക്കുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം. പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്’ മിഷനറീസ് ഓഫ് ജീസസ് പ്രതിനിധിയായ സിസ്റ്റര്‍ അമല പറഞ്ഞു.
ഡല്‍ഹിയില്‍ കേരളാ ഹൗസില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് തൃപ്തിയില്ലെന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി വേണ്ട നടപടികള്‍ എടുക്കുമെന്നും സിസ്റ്റര്‍ അമല പറഞ്ഞു.
Discussion about this post