സി.പി.എം എക്സറെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ പ്രണയ സല്ലാപ ചിത്രങ്ങള്‍ വാട്സാപ്പിലും മറ്റും പ്രചരിക്കുന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി തയ്യാറെടുക്കുന്നു. അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. ചേര്‍ത്തല ഏരിയാ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പി.വിശ്വനാഥ പിള്ള, കെ.പി.രാജഗോപാല്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.
നഗരത്തിലെ സഹകരണ ബാങ്കിലെ ജീവനക്കാരനും ഡി.വൈ.എഫ്.ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമായ വനിതയുമായുള്ള പ്രണയ സല്ലാപ ചിത്രങ്ങളാണ് പരക്കുന്നത്. ഇവര്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം ചെങ്ങന്നൂരില്‍ പോയിരുന്നു. എന്നാല്‍ അവിടെ നിന്നും ഇവര്‍ രഹസ്യമായി തെന്മലയില് പോയതിന്റെ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് ഫോട്ടോകളുടെ പകര്‍പ്പ് സഹിതം ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ക്ക് ഒരു വിഭാഗം പരാതി നല്‍കിയത്.
അതേസമയം വിഷയത്തിന് പിന്നില്‍ പാര്‍ട്ടിയെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ഒരു വിഭാഗം പറഞ്ഞു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്നും ചിലര്‍ പറയുന്നു.
അതേസമയം 15 അംഗ എക്സറെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പ്രദേശത്തെ ബാങ്കി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചേര്‍ത്തല ഏരിയാ കമ്മിറ്റി ഏകപക്ഷീയ നിലപാട് സ്വീകരിച്ചെന്നാരോപ്ച്ച 7 പേര് രാജി നല്‍കിയിരുന്നു.
Discussion about this post