രാജ്യം രണ്ട് കൊല്ലം മുമ്പ് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സെപ്റ്റംബര്‍ 18ന് പാക് സൈന്യം കൊലപ്പെടുത്തിയ ബി.എസ്.എഫ് സൈനികന് വേണ്ടി പകരം ചോദിച്ചുവെന്ന് ബി.എസ്.എഫ് തലവന്‍ കെ.കെ.ശര്‍മ്മ വ്യക്തമാക്കി. ‘ഞങ്ങള്‍ നിയന്ത്രണരേഖയില്‍ നടപടിയെടുത്തിട്ടുണ്ട്. ഇത് വളരെ ശക്തിയാര്‍ന്ന മറുപടിയാണ്. ഇത് വീണ്ടും ചെയ്യപ്പെടും,’ അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രിയും ഇതേപ്പറ്റി സംസാരിച്ചിരുന്നു. അതിര്‍ത്തിയില്‍ ചില പ്രവൃത്തികള്‍ ഇന്ത്യ നടത്തിയെന്നും എന്നാല്‍ അതെന്താണെന്ന് വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ.കെ.ശര്‍മ്മയുടെ വെളിപ്പെടുത്തല്‍.
സെപ്റ്റംബര്‍ 18ന് ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദര്‍ സിംഗിനെ പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബി.എ.ടി) കൊലപ്പെടുത്തിയിരുന്നു. നരേന്ദര്‍ സിംഗിന്റെ നെഞ്ചില്‍ മൂന്ന് തവണ വെടിവെച്ചിരുന്നുവെന്നും ശേഷം അദ്ദേഹത്തിന്റെ കഴുത്ത് അറുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി എന്ന രീതിയിലുള്ള നീക്കമാണ് ഇന്ത്യ നടത്തിയതെന്ന് കെ.കെ.ശര്‍മ്മ വ്യക്തമാക്കി.
ബി.എ.ടി കൊല നടത്തിയപ്പോള്‍ പാക് ഭാഗത്തെ ഗ്രാമങ്ങളില്‍ നിന്നും അവര്‍ ജനങ്ങളെ ഒഴിപ്പിച്ചിരുന്നുവെന്ന് കെ.കെ.ശര്‍മ്മ വ്യക്തമാക്കി. ഉടനെയുണ്ടാകാന്‍ സാധ്യതയുള്ള ഒരു ആക്രമണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാരിക്കും ഈ നീക്കം കൈക്കൊണ്ടതെന്നും കെ.കെ.ശര്‍മ്മ അഭിപ്രായപ്പെട്ടു.
Discussion about this post