എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശവുമായി കേരള പോലീസ് .
മലയില്‍ ഒരു ദിവസം 80,000 ഭക്തരെ മാത്രം ദര്‍ശനത്തിനായി കടത്തി വിട്ടാല്‍ മതിയെന്നാണ് പ്രധാന നിര്‍ദേശമായി പോലീസ് മുന്നോട്ടു വെച്ചിരിക്കുന്നത് . 80,000 കൂടുതല്‍ ഭക്തര്‍ പമ്പയിലും സന്നിധാനത്തും എത്തിയാല്‍ പതിനെട്ടാം പടിയിലേത് ഉള്‍പ്പടെയുള്ള തിരക്ക് നിയന്ത്രിക്കാനാകിലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ട് . സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ കാത്തു നില്‍ക്കേണ്ടി വരുമെന്നും പോലീസ് വ്യക്തമാക്കുന്നു .
നിലയ്ക്കലില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം കൊണ്ടുവരുവാനും , ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും നിര്‍ദേശം പോലീസ് മുന്നോട്ടു വെച്ചിട്ടുണ്ട് .
സ്ത്രീകള്‍ എത്തുന്ന സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിനു കാര്യക്ഷമമായ സംവിധാനങ്ങള്‍ ആവശ്യമുണ്ട് . സുരക്ഷയ്ക്കായി നൂറു വീതം വനിതാപോലീസിനെ നിലയ്ക്കല്‍ , പമ്പ , സന്നിധാനം എന്നിവിടങ്ങളില്‍ വിന്യസിക്കും .
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിര്‍ദേശം ഡിജിപി സര്‍ക്കാരിനും ബോര്‍ഡിനും സമര്‍പ്പിക്കും .
Discussion about this post