ശബരിമലയിലെ സ്ത്രീപ്രവേശനത്തിലുള്ള സുപ്രിം കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഉത്തരവ് നടപ്പാക്കാന്‍ സാവകാശം നല്‍കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ മുഖ്യമന്ത്രി അറിയിച്ചു. ദേവസ്വം പ്രസിഡണ്ട് എ പത്മകുമാറുമായി രാവിലെ നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.
സൗകര്യങ്ങളൊരുക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ദേവസ്വംബോര്‍ഡ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ സൗകര്യങ്ങള്‍ വച്ച് സ്ത്രീകളെ കൂടി പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം അറിയിച്ചു. എന്നാല്‍ ഇതെല്ലാം തള്ളുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ശബരിമല സ്ത്രീപ്രവേശത്തോടു ദേവസ്വം ബോര്‍ഡിനുള്ള വിയോജിപ്പ് കീടിക്കാഴ്ചയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പരസ്യമാക്കി. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞത്. തന്റെ വീട്ടിലാരും ശബരിമലയിലേക്ക് പോവില്ലെന്നും പത്മകൂമാര്‍ പറഞ്ഞു.
വിധി തിടുക്കത്തില്‍ നടപ്പിലാക്കുന്നതില്‍ സിപിഎം ഗൂഡാലോചനയാണെന്ന് ബിജെപി ആരോപിച്ചു. ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള നീക്കമാണിതെന്ന് പി.എസ് ശ്രീധരന് പിള്ള ആരോപിച്ചു.
Discussion about this post