ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള സുപ്രീം കോടതി വിധിക്കെതിരെ രാജ്യമെങ്ങുമുള്ള ഹിന്ദുവിശ്വാസികളുടെ പ്രതിഷേധം അലയടിക്കുന്നു. വലിയ പ്രതിഷേധമാണ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തും ഉയരുന്നത്.തമിഴ്‌നാട്, കര്‍ണാടക ആന്ധ്ര, തെലങ്കാന, ഡല്‍ഹി, മുംബൈ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധസ്ഥലങ്ങളില്‍ അയ്യപ്പ ഭക്തര്‍ നാമ ജപ ഘോഷയാത്ര നടത്തി.
തെലങ്കാനയില്‍ അയ്യപ്പ സേവാ സമിതിയുടെയും റെഡി റ്റു വെയിറ്റ് കാമ്പയിനര്‍മാരിലൊരാളായ സുജ പവിത്രന്റെയും നേതൃത്വത്തില്‍ നാമ ജപ ഘോഷയാത്ര നടത്തി. ചടങ്ങിനു മഹിപാല്‍ റെഡ്ഢി എം എല്‍ എ, കോര്‍പ്പറേറ്റര്‍ ആദര്‍ശ് റെഡ്ഢി തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.ബി എച് ഇ എല്‍ അയ്യപ്പ സേവാ സമിതിയുടെ ഗുരു സ്വാമി ശ്രീ മണവാളന്‍ നാമ ജപ യാത്ര ഉത്ഘാടനം ചെയ്തു. ബി എച് ഇ എല്‍ അയ്യപ്പ ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച യാത്ര ചന്ദാനഗര്‍ ലിംഗംപളളി വഴി തിരികെ അയ്യപ്പ ക്ഷേത്ര സന്നിധിയില്‍ അവസാനിച്ചു. അതിനു ശേഷം ഭക്ത ജനങ്ങള്‍ക്കായി പ്രത്യേക പൂജയും നടന്നു. ബി എച് ഇ എല്‍ അയ്യപ്പ ക്ഷേത്ര സന്നിധിയില്‍ വെച്ച് കേട്ട് മുറുക്കി പോകുന്ന ഭക്ത ജനങ്ങളില്‍ യുവതികള്‍ക്ക് കെട്ട് മുറുക്കുന്നതല്ലെന്നു ഗുരുസ്വാമി പ്രഖ്യാപിച്ചു. തെലുഗു ആചാരവും യുവതികള്‍ മല ചവിട്ടുന്നതിനെ എതിര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിശ്വാസികളായ ഏവരും വികാരത്തോടെ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
വീഡിയോ
റിവ്യൂ ഹര്‍ജി കൊടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിക്കുന്നില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പന്തളം കൊട്ടാരം ആഹ്വാനം ചെയ്ത ഘോഷയാത്രയില്‍ അമ്മമാരും കുട്ടികളുമടങ്ങുന്ന പതിനായിരക്കണക്കിന് വിശ്വാസികളാണ് അണി നിരന്നത്.
Discussion about this post