കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യാ സ്പന്ദന പദവി രാജിവെച്ചേക്കുമെന്ന് സൂചന. കോണ്ഗ്രസിലെത്തെന്നെ മറ്റേതെങ്കിലും പദവി ദിവ്യയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇതേപ്പറ്റി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളുമായി ചില ചിത്രങ്ങള്‍ ദിവ്യ ട്വിറ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് പരാതി നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശിലെ ലഖ്നൗവിലെ അഭിഭാഷകനായ സയിദ് റിസ്വാന് അഹ്മദാണ് പരാതി നല്‍കിയത്.
റാഫേല്‍ ഇടപാടുമായ ബന്ധപ്പെട്ട് മോദിയെ കള്ളനെന്ന് വിളിക്കുന്ന ട്വീറ്റ് അപകീര്‍ത്തിപരവും, രാജ്യവിരുദ്ധവുമാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതി നല്കിയ സെപ്റ്റംബര്‍ 29 മുതല്‍ ദിവ്യയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പുതിയ ട്വീറ്റുകളൊന്നും പുറത്തു വന്നിട്ടില്ല
Discussion about this post