കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് ബി.എസ്.പി സഖ്യത്തിനില്ലെന്ന് അധ്യക്ഷ മായാവതി വ്യക്തമാക്കി. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ബി.എസ്.പി തയ്യാറല്ലെന്ന് മായാവതി വിശദീകരിച്ചു. ഇത് കൂടാതെ 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും സഖ്യമുണ്ടാകില്ല.
കോണ്‍ഗ്രസിന് ജാതി മനോഭാവമാണുള്ളതെന്നും മായാവതി ആരോപിച്ചു. ഇത് കൂടാതെ കോണ്‍ഗ്രസ് നേതാവായ ദിഗ്വിജയ് സിംഗിനെതിരെയും മായാവതി സംസാരിച്ചു. ദിഗ്വിജയ് സിംഗ് പോലുള്ള നേതാക്കള്‍ എന്‍ഫോഴ്സ്മെന്റും സി.ബി.ഐയും പോലുള്ള ഏജന്‍സികളുടെ അന്വേഷണത്തെ പേടുക്കുന്നുവെന്നും അത് മൂലം അവര്‍ കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യം ആഗ്രഹിക്കുന്നില്ലായെന്നും മായാവതി പറഞ്ഞു. അതേസമയം ദിഗ്വിജയ് സിംഗ് ബി.ജെ.പിയുടെ ഏജന്റാണെന്നും മായാവതി പറഞ്ഞു.
ബി.ജെ.പിയെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നേരിട്ട് തോല്‍പ്പിക്കാമെന്ന് കോണ്‍ഗ്രസ് വിചാരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നടത്തയി അഴിമതിയും തെറ്റുകളും ജനം മറന്നിട്ടില്ലായെന്നും മായാവതി ചൂണ്ടിക്കാട്ടി.
Discussion about this post