പാറശാല: ധനുവച്ചപുരം കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയതു സിപിഎം നിര്‍ദേശപ്രകാരമെന്ന് ആരോപണം. കാര്യമായ പ്രകോപനമില്ലാതെ ക്യാംപസിനകത്തേയ്ക്കു കയറി പെണ്‍കുട്ടികളടക്കമുള്ളവരെ പെ!ാലീസ് മര്‍ദിക്കുകയായിരുന്നു. ആയിരത്തോളം പേര് പങ്കെടുത്ത പ്രകടനം കോളജിനുള്ളില്‍ കയറി അവസാനമെത്തിയപ്പോഴായിരുന്നു ലാത്തിച്ചാര്‍ജ്. എസ്എഫ്ഐ സ്ഥാപിച്ച കൊടിമരം നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ലാത്തിച്ചാര്‍ജ് എന്നാണു പൊലീസ് വിശദീകരണമെങ്കിലും വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയോ പൊലീസിനു നേരെ തിരിയുകയോ ചെയ്യാത്ത സംഭവങ്ങളില്‍ ലാത്തിച്ചാര്‍ജ് അപൂര്‍വമാണ്.
അനുമതിയില്ലാതെ ക്യാംപസില്‍ കടന്ന പെ!ാലീസിനോടു പ്രിന്‍സിപ്പലെത്തി പുറത്തുപോകണമെന്ന് അവശ്യപ്പെടുകയായിരുന്നു. ക്യാംപസില്‍ കയറാന്‍ പൊലീസിന് അനുവാദം നല്‍കിയിട്ടില്ലെന്നാണു പ്രിന്‍സിപ്പലിന്റെ നിലപാട്. എന്നാല്‍ ഈ നിലപാട് എബിവിപിയും ബിജെപിയും അംഗീകരിച്ചിട്ടില്ല. എസ്എഫ്ഐ യുടെ ആക്രമരാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് എബിവിപി ആരോപിക്കുന്നത്.
എന്നാല്‍ ഈ നിലപാട് എബിവിപിയും ബിജെപിയും അംഗീകരിച്ചിട്ടില്ല. പിന്‍നിരയില്‍ നിന്ന് മര്‍ദനം തുടങ്ങിയതോടെ ചിതറിയോടുന്നതിന് ഇടയിലാണു പലര്‍ക്കും അടിയേറ്റത്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനെ ചെയ്തിട്ടുണ്ട്.
Discussion about this post