റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയായ ‘കായംകുളം കൊച്ചുണ്ണി’ ഒക്ടോബര്‍ 11ന് റിലീസാവുകയാണ്. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുമ്പോള്‍ അതിഥി താരമായി മോഹന്‍ലാലും വരുന്നുണ്ട്. ഇത്തിക്കര പക്കിയായിട്ടാണ് മോഹന്‍ലാലെത്തുന്നത്.
ചിത്രം റിലീസ് ചെയ്യുന്നത് വഴി കളക്ഷനില്‍ പുതിയ റെക്കോഡുകള്‍ ഇടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിനായി ഇന്ത്യയൊട്ടാകെയുള്ള റിസര്‍വേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നതായിരിക്കും. കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
സെപ്റ്റംബറില്‍ മുംബൈയില്‍ വെച്ച് ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് കണ്ടവരില്‍ നിന്നും ലഭിച്ചത്. മോഹന്‍ലാലിനും നിവിന്‍ പോളിക്കും പുറമെ ബാബു ആന്റണി, സണ്ണി വെയ്ന്‍, ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. പ്രിയാ ആനന്ദാണ് ചിത്രത്തിലെ നായിക.
ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post