ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് പിടിച്ചെടുക്കാന്‍ ബിജെപി ഒരുങ്ങുന്നു . ഇതിന്റെ തുടക്കമെന്ന രീതിയില്‍ സംസ്ഥാനത്ത് സഖ്യം രൂപീകരിക്കുന്നതിന്റെ സാദ്ധ്യതകള്‍ വെളിപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ എടപ്പാടി പളനിസാമി രംഗത്ത് . പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രതികരണം .
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം സഖ്യം വേണമോയെന്ന് വ്യക്തമാക്കുമെന്ന് പളനിസാമി പറഞ്ഞു . മന്ത്രി ഡി.ജയകുമാര്‍ , ചീഫ് സെക്രടറി ഗിരിജ വൈദ്യനാഥന് എന്നിവര്‍ക്കൊപ്പമാണ് പളനിസാമി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് . വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനവും ഇവര്‍ പ്രധാനമന്ത്രിയ്ക്ക് കൈമാറി .
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എംജിആറിന്റെ പേര് നല്‍കണമെന്നും , സി.എന്‍ അണ്ണാ ദുരൈ , ജയലളിത എന്നിവര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ടു .
Discussion about this post