ബ്രൂവറി വിവാദത്തില്‍ പിണറായി സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലാകുന്നു. ബ്രൂവറി തുടങ്ങാനുള്ള അനുമതിക്ക് വേണ്ടി സര്‍ക്കാരെ സമീപിച്ച അപ്പോളോയ്ക്ക് ആദ്യം അനുമതി നിഷേധിച്ച സര്‍ക്കാര്‍ രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷം അനുമതി നല്കി. അബ്കാരി നിയമം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പോളോയ്ക്ക് അനുമതി നിഷേധിച്ചത്. പിന്നീട്, രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷം ഈ നിയമം ഒരു പ്രശ്നമല്ലായെന്ന് പറഞ്ഞ് അതേ കമ്പനിക്ക് അതേ സ്ഥലത്ത് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു.
അനുമതി നിഷേധിച്ചതും പിന്നീട് നല്കിയതും എക്സൈസ് വകുപ്പ് മന്ത്രിയായ ടി.പി.രാമകൃഷ്ണനാണ്. ഈ നിലപാട് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് ഒരു വിവാദമായപ്പോള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. നിയമപരമായാണ് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എല്ലാം നിയമപരമെങ്കില്‍ എന്തിനാണ് റദ്ദ് ചെയ്തതെന്നും ചെന്നിത്തല ചോദിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post