ജമ്മു കശ്മീരിലെ ഹന്ദ്വാരയില് ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. മന്നാന്‍ ബഷീര്‍ വാനിയും കൂട്ടാളിയുമാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അതേസമയം ബഷീര്‍ വാനിയുടെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.
മരിച്ചത് വിദ്യാഭ്യാസ സമ്പന്നനായ ഒരാളാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. ഇതേപ്പറ്റി ഒരു ട്വീറ്റും മെഹ്ബൂബ മുഫ്തി ഇട്ടിരുന്നു. ബഷീര്‍ വാനി അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ ജിയോളജിയില്‍ ഗവേഷണം നടത്തുന്നതിനിടെയായിരുന്നു ഭീകരപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. ജമ്മു കശ്മീരിലെ തന്നെ സൈനിക സ്കൂളിലായിരുന്നു ബഷീര്‍ വാനി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. തെക്കന്‍ കശ്മീരിലെ ചിലര്‍ സര്‍വകലാശാലയില്‍ പഠിക്കാനെത്തിയതോടെയാണ് ബഷീര്‍ വാനി ഹിസ്ബുളില്‍ ചേര്‍ന്നതെന്ന് പറയപ്പെടുന്നു.
അച്ഛനോട് അടുപ്പം പുലര്‍ത്തിയിരുന്ന ബഷീര്‍ വാനിയെ തിരികെ കൊണ്ടുവരാന്‍ സൈന്യം ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
Today a PhD scholar chose death over life & was killed in an encounter. His death is entirely our loss as we are losing young educated boys everyday. 1/2
— Mehbooba Mufti (@MehboobaMufti) October 11, 2018
Discussion about this post