തുലാമാസ പൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നു പിണറായി വിജയന്‍ . നിലയ്ക്കലും പമ്പയിലും ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കണം . ദേവസ്വം ബോര്‍ഡ് , വനം , ജലവിഭവമന്ത്രിമാര്‍ എന്നിവരുമായി നടത്തിയ അവലോനയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം .
ഇതിനിടയില്‍ ശബരിമല ദര്‍ശനത്തിനു ഉടന്‍ കേരളത്തില്‍ യുവതികളുടെ സംഘവുമായി എത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞു . സമരം ചെയ്യലും ക്രമസമാധാനപ്രശ്നമുണ്ടാക്കുന്നതും ശരിയല്ലെന്നും , അയ്യപ്പനെ കാണാനുള്ള അവകാശം സുപ്രീംക്കോടതി തന്നതാണെന്നും അത് തടയാന്‍ ശ്രമിച്ചാല്‍ കോടതിയലക്ഷ്യമാകുമെന്നും അവര്‍ പറഞ്ഞു . ഇത്രയെല്ലാം പ്രതിഷേധമുണ്ടായാലും ശബരിമലയില്‍ കയറുമെന്ന് അവര്‍ കൂട്ടി ചേര്‍ത്തു .
Discussion about this post