Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മീ ടു ആരോപണത്തില്‍ പെട്ട മലയാളിയായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്തി കെ.എം ഷാജഹാന്‍: ‘വാര്‍ത്താ മാധ്യമങ്ങള്‍ എന്താണ് തലപൂഴ്ത്തിയിരിക്കുന്നത് ?’

by Brave India Desk
Oct 14, 2018, 05:11 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മീ ടു ആരോപണത്തില്‍ പെട്ട ദേശീയ ദിനപത്രലേഖകനും പത്രപ്രവര്‍ത്തന അക്കാദമിയിലെ അധ്യാപകനുമായ വ്യക്തി ദി ഹിന്ദു ദിനപത്രത്തിന്റെ കേരളത്തിലെ റസിഡന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനുമായി ഗൗരിദാസന്‍ നായരാണെന്ന് ആരോപിച്ച് പൊതുവപ്രവര്‍ത്തകന്‍ കെ.എം ഷാജഹാന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാജഹാന്‍ ഇക്കാര്യം വിശദമാക്കുന്നത്.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

തിരുവനന്തപുരം പ്രസ് അക്കാദമിയില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ദില്ലിയില്‍ താമസമാക്കിയ യാമിനി നായര്‍ എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരുന്നത്. .ചെന്നൈയിലെ ആസ്ഥാന ഓഫീസില്‍ ജോലി കിട്ടിയ യുവതിയെ അവിടം സന്ദര്‍ശിച്ച ഇദ്ദേഹം ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഭക്ഷണത്തിനു ശേഷം റൂമിലേക്ക് യുവതിയെ ക്ഷണിച്ച ഇദ്ദേഹം ഗുരുനാഥനോടുള്ള ബഹുമാനം കാരണം അങ്കലാപ്പൊന്നുമില്ലാതെ മുറിയിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നിരുന്ന യുവതിയെ പിന്നില്‍ നിന്നാലിംഗനം ചെയ്യുകയും പിന്‍കഴുത്തില്‍ അമര്‍ത്തി ചുംബിക്കുകയുമായിരുന്നു. ഞെട്ടിത്തിരിഞ്ഞ യുവതിയുടെ മൂര്‍ദ്ധാവില്‍ ഒരു നനഞ്ഞ ചുംബനം നല്‍കിയതോടെ പ്രസ്തുത യുവതി ക്രുദ്ധയായി മുറിയില്‍ നിന്നിറങ്ങി.അതിനു ശേഷം ആ സംഭവം തന്നെ എങ്ങനെ മോശമായി ബാധിച്ചു എന്ന് വിവരിച്ചു കൊണ്ട് യുവതി അയാള്‍ക്ക് കത്തയക്കുകയും ചെയ്തു.
റെയിന്‍ഡ്രോപ്‌സ് എന്ന ബ്ലോഗില്‍ യാമിനി നായര്‍ എന്ന പേരിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

ലിങ്ക് ചുവടെ

http://ijustremember.blogspot.com/2018/10/my-metoo-moment.html?m=1

യാമിനി നായരുടെ ബ്ലോഗില്‍ കമന്റിട്ട, OneleggedGodwit എന്ന പേരില്‍ പേര് വെളിപ്പെടുത്താത്ത ഒരു വനിതയാണ്, ഒക്ടോബര്‍ 13 ന് ഗൗരീദാസന്‍ നായരുടെ പേര് ആദ്യം വെളിപ്പെടുത്തിയത്. താന്‍ തിരുവനന്തപുരത്ത് ജേര്‍ണ്ണലിസം വിദ്യാര്‍ത്ഥിനിയും ആ വര്‍ഷത്തെ ടോപ്പറും ആയിരുന്നു എന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍, തന്റെ കമന്റില്‍ ഇപ്രകാരം പറഞ്ഞു:

‘നമ്മള്‍ തമ്മില്‍ ഇതിന് മുമ്പ് ഒരിക്കലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലെങ്കിലും, നിങ്ങള്‍ ബ്ലോഗില്‍ പരാമര്‍ശിച്ചത് പ്രശസ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ശ്രീ ഗൗരീദാസന്‍ നായരെ കുറിച്ചായിരുന്നു എന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല’.

ഇങ്ങനെ എഴുതിയ ആ വനിത, അവര്‍ക്ക് ഗൗരീദാസന്‍ നായരില്‍ നിന്നുണ്ടായ പീഢനാ നുഭവം മറ്റൊരു കമന്റില്‍ സവിസ്തരം പ്രതിപാദിക്കുകയുണ്ടായി (വിശദാംശങ്ങള്‍ക്ക് ijustremember.blogspot.com എന്ന ബ്ലോഗില്‍ OneleggedGodwit എന്ന പേരില്‍ ഒക്ടോബര്‍ 13 ന് 2.23 AM നെഴുതിയ കമന്റ് വായിക്കുക).

ഭീകരമായ അനുഭവമാണ് ഈ വനിതക്ക് ഇയാളില്‍ നിന്നുണ്ടായത്. ഈ വനിതയെ കാറില്‍ കയറ്റി വിജനമായ ഒരു പ്രദേശത്ത് കൊണ്ട് പോയി കാറില്‍ വച്ച് ഇയാള്‍ അവരെ കടന്നുപിടിക്കുകയും അവര്‍ കാറില്‍ നിന്നിറങ്ങി ഓടി രക്ഷപെട്ടു എന്നുമാണ് ഇവര്‍ രേഖപ്പെടുത്തിയിരിക്കുന്നത് !

ഒരു sexual predator ന്റെ സ്വഭാവമാണ് ഇയാള്‍ ഇതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. യാമിനി നായര്‍ക്കുണ്ടായ അനുഭവത്തിലും, ലൈംഗിക തൃഷ്ണയുമായി പാഞ്ഞ് നടക്കുന്ന വേട്ടക്കാരന്റെ സ്വഭാവം ഒളിഞ്ഞിരിപ്പുണ്ട്.ചെന്നൈയില്‍ ചെന്ന് വേട്ടയാടാനാണ് അവിടെ, അന്ന് അയാള്‍ ശ്രമിച്ചത്.

വനിതകള്‍ സധൈര്യം പുറത്ത് പറഞ്ഞ രണ്ട് അനുഭവങ്ങള്‍ മാത്രമാണിത്. അവര്‍ പുറത്ത് പറയാന്‍ മടിക്കുന്ന എത്രയോ ഏറെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ അവര്‍ക്ക് ഇയാളില്‍ നിന്ന്ഉണ്ടായിട്ടുണ്ടാവും എന്ന് ഉറപ്പാണ്.-എന്നിങ്ങനെയാണ് ഷാജഹാന്റെ പോസ്റ്റ്.

https://www.facebook.com/permalink.php?story_fbid=735401800127068&id=100009717647830

അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനം ഒരു അന്വേഷണം ആരംഭിച്ചാല്‍ ഞാന്‍ അവരോട് പേര് വെളിപ്പെടുത്താം. കാത്തിരിക്കാനാണ് ഇപ്പോള്‍ തീരുമാനമെന്നും യാമിനി നായര്‍ പറയുന്നു.

Tags: Mee Too
Share177TweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies