വിദേശത്ത് ഇന്ത്യയുടെ ശബ്ദമായി മാറുന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ഉദിത് രാജ്. തരൂരിനെ ബിജെപിയുടെ സൂപ്പർ വക്താവ് എന്നാണ് ഉദിത് രാജ് പരിഹസിച്ചത്. മോദിയെയും കേന്ദ്രസർക്കാരിനെയും ബിജെപി നേതാക്കൾ പുകഴ്ത്തുന്നതിനേക്കാൾ ശക്തമായിട്ടാണ് തരൂർ വാഴ്ത്തുന്നതെന്ന് ഉദിത് രാജ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്നായിരുന്നു ശശി തരൂർ പനാമയിൽ പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന് പോയി പറയൂ എന്നാണ് ഭീകരർ പറഞ്ഞത്. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നൽകുമെന്ന് വ്യക്തമായി എന്നും എം പി പറഞ്ഞിരുന്നു.
Discussion about this post