മുന്‍ ബി.എസ്.പി എം.പി രാകേഷ് പാണ്ഡേയുടെ മകന്‍ ആഷിഷ് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് മുമ്പില്‍ തോക്കേന്തി വാക്തര്‍ക്കത്തിലേര്‍പ്പെടുതന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ വെച്ച് ഒക്ടോബര്‍ 14നായിരുന്നു സംഭവം നടന്നത്.
തെക്കന്‍ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് മുമ്പിലായിരുന്നു ആഷിഷ് തോക്കേന്തി നിന്നത്. ഹോട്ടലിലെ ജീവനക്കാരുമായി ഇയാള്‍ വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്.
സംഭവം ഡല്‍ഹി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആഷിഷിനെതിരെ കുറ്റപത്രം രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. നിലവില്‍ ലഖ്‌നൗ പോലീസുമായി ഡല്‍ഹി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
അതേസമയം സംഭവം എന്ത് കൊണ്ട് പോലീസില്‍ അറിയിച്ചില്ലായെന്ന് ഡല്‍ഹി പോലീസ് ഹോട്ടല്‍ അധികൃതരോട് ചോദിക്കുകയുണ്ടായി.
#WATCH A man brandishes a gun outside a 5-star hotel in Delhi on October 14. A case has been registered in connection with the incident. #Delhi pic.twitter.com/G14eqVJU0U
— ANI (@ANI) October 16, 2018
Discussion about this post