ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയ്ക്ക് വിശ്വാസികളുടെ വികാരം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് സുബ്രമണ്യ സ്വാമി . ഈ വിഷയത്തിന്റെ പേരില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ഇടയില്‍ ഭിന്നതയുണ്ടായി . ഇതിനായി സമാധനപരമായ പരിഹാരം ആവശ്യമാണ് . ഈ വിധി വീണ്ടും സുപ്രീംകോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു .
ഈ ആചാരം സ്ത്രീകളുടെ ജൈവഘടന പരിഗണിച്ചാണ് എന്നത് തനിക്ക് മനസിലായി . സ്ത്രീകള്‍ക്ക് ഗുണകരമായ ആചാരമാണിതെന്ന് അദ്ദേഹം പറഞ്ഞു . വിധി അനുകൂലമാണെങ്കിലും സ്ത്രീകള്‍ ശബരിമലയിലെ ദര്‍ശനത്തിന് പോകാതെ മാറി നില്ക്കാന് തയ്യാറാകണം . ഇപ്പോള്‍ ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് നക്സലേറ്റുകളും , കമ്മ്യൂണിസ്റ്റ്കളുമാണ് ; ഇതിനായി സഹായം ചെയ്യുന്നത് സര്‍ക്കാര്‍ ആണെന്നും സുബ്രമണ്യ സ്വാമി കൂട്ടി ചേര്‍ത്തു .
Discussion about this post