മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിക്കാരനായ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിച്ചേക്കും എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖ് മരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് കെ. സുരേന്ദ്രനോട് കോടതി ആരാഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.
മുസ്ലീം ലീഗിലെപി.ബി. അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി. എണ്‍പത്തിയൊന്പത് വോട്ടിനാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്.തെരഞ്ഞെടുപ്പില്‍ 259 പേര്‍ കള്ളവോട്ടു ചെയ്തു എന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു
അതേ സമയം കേസില് നിന്നും പിന്മാറില്ലെന്നാണ് സുരേന്ദ്രന്റെ നിലാപട്. ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാവും കോടതിയിലും ആവര്‍ത്തിക്കുക. എങ്കില്‍ ഹര്‍ജി തീര്‍പ്പാക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കാനാവില്ല.
Discussion about this post