ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധിയാകുമെന്നും ഇങ്ങനെ സംഭവിച്ചാല്‍ ക്ഷേത്രനടയടച്ച് പരിഹാരക്രിയകള്‍ ചെയ്യണമെന്നും തന്ത്രിസമാജം യോഗം .
ക്ഷേത്രാചാരങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ ആചാരനുഷ്ടാനങ്ങളില്‍ ഇടപെടുന്നത് ശബരിമലയുടെ സര്‍വ്വനാശത്തില്‍ അവസാനിക്കുമെന്നും തന്ത്രി സമാജം പറഞ്ഞു . ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പരിഹാരമാര്‍ഗമായി സമവായത്തിന്റെ പാത സ്വീകരിക്കണമെന്നും തന്ത്രി സമാജം ആവശ്യപ്പെട്ടു .
സര്‍ക്കാര്‍ ആചാരഅനുഷ്ടങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും സര്‍ക്കാര്‍ വിട്ടു നില്‍ക്കണം . സമുദായ നേതാക്കളെ അപമാനിക്കുന്ന രാഷ്ട്രീയനേതാക്കളുടെ നടപടിയില്‍ ഉത്കണ്ഠയുണ്ടെന്നും . ഈ മാസം പന്ത്രണ്ട് മുതല്‍ എല്ലാ ക്ഷേത്രങ്ങളിലും നാമജപവും പൂജകളും നടത്തുമെന്നും തന്ത്രി സമാജം വ്യക്തമാക്കി .
Discussion about this post