ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ നക്സലുകളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. നക്സലര് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ഡയറക്ടര്‍ ജനറലായ ഡി.എം.അവസ്ഥിയാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയത്.
ഏറ്റുമുട്ടലില്‍ ഒരു നക്സല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഒരു റൈഫിള്‍ നക്സലുകളുടെ പക്കല്‍ നിന്നും വീണ്ടെടുത്തിട്ടുണ്ട്. ഛത്തീസ്ഗഢില്‍ നവംബര്‍ 12നും 20നും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സുഗമമായി നടക്കാനായി സുരക്ഷാ സൈനികര്‍ വേണ്ടത്ര മുന്‍കരുതലെടുക്കുന്നുണ്ട്.
അതേസമയം ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ കുഴിബോംബുകള്‍ കണ്ടെത്താന്‍ വേണ്ടി നടത്തിയ തിരച്ചിലില്‍ രണ്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
Discussion about this post