പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് ശബരിമലയില്‍ പോവുന്നതിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തിയത്. ഇവര്‍ക്ക് മുപ്പത്ത് വയസ്സാണ് പ്രായം.
തന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും കൂടെയാണ് അഞ്ജു പമ്പയിലെത്തിയിട്ടുള്ളത്. വൈകീട്ട് അഞ്ചരയോടെ, നിലയ്ക്കല്‍നിന്ന് കെഎസ്ആര്‍ടിസിയിലാണ് യുവതി പമ്പയില്‍ എത്തിയത്. ഭര്‍ത്താവും രണ്ട് കുട്ടികളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
യുവതിയുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്. ദര്‍ശനം സംബന്ധിച്ച കാര്യം യുവതിയുമായി ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയാണ്. ഒരു മണിക്കൂറിനകം തീരുമാനം എന്താണെന്ന് അറിയിക്കാമെന്ന് പൊലീസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സന്നിധാനത്തെ സാഹചര്യം യുവതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് പൊലീസ്.
Discussion about this post