താന്‍ സന്നിധാനത്ത് ആചാരലംഘനം നടത്തിയില്ലെന്ന് ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ് വ്യക്തമാക്കി. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോള്‍ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കൂടെ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയിറങ്ങിയത് ചടങ്ങിന്റെ ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു. ആചാരവും ചടങ്ങും വ്യത്യസ്തമാണെന്നാണ് ശങ്കര്‍ദാസ് വാദിക്കുന്നത്.
പടി പൂജ എന്നുള്ളത് ഒരു ചടങ്ങാണെന്നും അതൊരു ആചാരമല്ലായെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞത്് കൊണ്ടാണ് താന്‍ പങ്കെടുത്തതതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭക്തജനങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രത്തിന്റെയും നിലനില്‍പ്പിന്റെ പ്രധാന ഘടകമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭക്തര്‍ക്ക് ശബരിമലയില്‍ അടിസ്ഥാന സൗകര്യം നിഷേധിക്കപ്പെട്ടുവെന്ന ആരോപണം അദ്ദേഹം തള്ളിക്കളയുകയായിരുന്നു. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനായി ദര്‍ശനം നടത്താനെത്തിയ എല്ലാ ഭക്തര്‍ക്കും താമസസൗകര്യം ഒരുക്കാന്‍ കഴിയില്ലായെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ചില ശുചിമുറികള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വേണ്ടി അടച്ചിട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭക്തര്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കിക്കൊടുത്തില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയില്‍ വരുന്ന ബഹുഭൂരിപക്ഷം ഭക്തരും അന്യസംസ്ഥാനത്ത് നിന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. അവര്‍ക്ക് മോശം അനുഭവമുണ്ടായാലും വരുമാനം കുറയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ ശബരിമലയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ റിവ്യു പെറ്റീഷനെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് യുവതി പ്രവേശനത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്ന കാര്യം ചര്‍ച്ചയ്ക്ക് ശേഷം മാത്രമെ തീരുമാനിക്കുകയുള്ളവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post