ജയ്പൂര്‍: രാജ്യം കാത്തിരുന്നു കിട്ടിയ അസാധാരണനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതി.ആയിരം വര്‍ഷത്തിനു ശേഷം പ്രത്യക്ഷനായ രക്ഷകനാണ് നരേന്ദ്രമോദി എന്ന് കേന്ദ്ര ഉമാ ഭാരതി വ്യക്തമാക്കി. ജയ്പൂരില്‍ നടന്ന ജല്‍ ക്രാന്തി അഭിയാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍ മോദിയെ വാനോളം പുകഴ്ത്തിയത്. രാജ്യം കഴിഞ്ഞ 1000 വര്‍ഷമായി ഒരു രക്ഷകനു വേണ്ടി കാത്തിരിക്കുകയായിരുന്നു. നരേന്ദ്രമോദിയുടെ രൂപത്തിലാണ് രക്ഷകന്‍ എത്തിയതെന്നും ഉമാ ഭാരതി പറഞ്ഞു.
ഗംഗാ ശുചീകരണവും സരസ്വതി നദി പുനരുജ്ജീവിപ്പിക്കുന്നതും കാവി അജണ്ടയാണെന്ന കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തലിനെ മന്ത്രി രുക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ നദികള്‍ക്ക് പൂജനീയ സ്ഥാനമാണ് നല്‍കിവന്നിരുന്നത്. അത് അംഗീകരിക്കണം. എന്നാല്‍ ഇതിലെവിടെയാണ് കാവി അജണ്ട എന്നു മനസ്സിലാവുന്നില്ല എന്നും കാവി അത്രമാത്രം മോശമാണോയെന്നും ഉമാഭാരതി ചോദിച്ചു. ഗംഗാ നദി വൃത്തിയാക്കുന്നത് നമ്മുടെ സാമ്പത്തിക അജണ്ടയാണ്. ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി വിവിധങ്ങളായ കര്‍ഷക പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഹിന്ദുക്കളും മുസ്ലീങ്ങളും അടക്കം രാജ്യത്തെ 50 കോടി ജനങ്ങളുടെ ഉപജീവനം ഇതുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു.
Discussion about this post