തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന് സൂചന. യുവതി പ്രവേശനത്തെ സര്‍ക്കാരും സി.പി.എമ്മും അനുകൂലിച്ച വേളയില്‍ പല സാഹചര്യങ്ങളിലും പത്മകുമാര്‍ ഈ നിലപാടിനെ എതിര്‍ത്തിരുന്നു. ഇതില്‍ സി.പി.എമ്മിനും സര്‍ക്കാരിനും വിരോധമുള്ളതിനാല്‍ സി.പി.എമ്മിനെ ഉപയോഗിച്ച് പത്മകുമാറിനെ സ്ഥാനത്ത് നിന്നും മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതി പ്രവേശനത്തെ അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നയുടനെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പത്മകുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ തുടരന്ന് സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഹര്‍ജി നല്‍കേണ്ട സാഹചര്യമില്ലെന്നായിരുന്നു പത്മകുമാറിന്റെ നിലപാട്.
ഇത് കൂടാതെ തന്റെ കുടുംബത്തില്‍ നിന്ന് യുവതികള്‍ ആരും തന്നെ ശബരിമലയിലേക്ക് പോകില്ലെന്നും പത്മകുമാര്‍ അറിയിച്ചിരുന്നു. അതേസമയം ചിത്തിര ആട്ടവിശേഷത്തിനായി സന്നിധാനം തുറന്നപ്പോള്‍ ദേവസ്വം ബോര്‍ഡംഗമായ കെ.പി.ശങ്കര്ദാസായിരുന്നു ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.
Discussion about this post