ബന്ധു നിയമന വിവാദത്തില്‍ പെട്ടിരിക്കുന്ന മന്ത്രി കെ.ടി.ജലീലിന്റെ വഴി തടയാന്‍ ശ്രമിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. മലപ്പുറത്ത് വെച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ തടഞ്ഞത്. തുടര്‍ന്ന് പോലീസ് വന്നെ ഇവരെ മാറ്റുകയായിരുന്നു.
ഇമ്പിച്ചിബാവ ഭവനനിര്‍മാണപദ്ധതിയുടെ ഉദ്ഘാടനത്തിന് കെ.ടി.ജലീലെത്തിയപ്പോഴായിരുന്നു യൂത്ത് ലീഗ് കാര്‍ വളഞ്ഞുവെച്ച് മുദ്രാവാക്യം മുഴക്കിയത്. തുടര്‍ന്ന് പോലീസ് ലാത്തിവീശുകയുമുണ്ടായി.
ഇന്ന് രാവിലെ കൊണ്ടോട്ടിയില്‍ വെച്ചും മന്ത്രിയുടെ വാഹനം തടയാന്‍ ശ്രമമുണ്ടായിരുന്നു. കൊണ്ടോട്ടി മായിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിനു മുന്നില്‍ വെച്ചായിരുന്നു മന്ത്രിയുടെ വാഹനം തടഞ്ഞത്. ഇതിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകരെ തടയാന്‍ സി.പി.എം പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
മന്ത്രി കെ.ടി.ജലീലിന് പരസ്യ പിന്തുണയുമായി സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലീങ്ങള്‍ക്കിടയില്‍ കെ.ടി.ജലീലിനുള്ള സ്വാധീനമാണ് ലീഗിന്റെ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെതിരെ വ്യക്തിഹത്യ നടത്താനാണ് ലീഗ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post