ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ . ചൊവ്വാഴ്ചയാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കുന്നത് . ഈ സാഹചര്യത്തില്‍ എന്‍ വാസു കേസിന്റെ ചുമതലയിലുള്ള മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി നാളെ കൂടിക്കാഴ്ച നടത്തും.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു തവണയും നട തുറന്നപ്പോള്‍ നിലയ്ക്കലും പമ്പയിലുമുണ്ടായ പ്രതിഷേധങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും . ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അഭിഭാഷകനെ അറിയിക്കുകയുമാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശം . സുപ്രീംക്കോടതി റിട്ട് ഹര്‍ജി പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് എന്തെന്ന് പറയാനാവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കാനാണ് തീരുമാനം. കോടതി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന നിലപാടിലാണ് ദേവസ്വം .
Discussion about this post