ശബരിമല നിലയ്ക്കലിലുണ്ടായ നാമജപ പ്രതിഷേധത്തിനിടെ അറസ്റ്റിലായവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംഘര്‍ഷമുണ്ടാക്കി എന്നാരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത ആറ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇവര്ക്കാ് കോടതി ജാമ്യം നല്‍കിയത്. പമ്പയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലിസ് അയ്യപ്പന്മാരെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷംവും കസ്റ്റഡിയില്‍ വെക്കരുതെന്ന വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
ഇതിനിടെ ശബരിമല ദര്‍ശനം നടത്തുക വഴി മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമ എന്ന ആക്ടിവിസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇവരെ അറസ്റ്റ് ചെയ്യാന്‍ ഇനി പോലിസിന് തടസ്സമില്ല
Discussion about this post