രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിനും ഡീസലിനും ഇന്ന് 20 പൈസയാണ് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 78.84 രൂപയായി കുറഞ്ഞു. ഡീസലിന് ഇന്ന് 75.47 രൂപയാണ് കൊച്ചിയിലെ നിരക്ക്. കോഴിക്കോട് പെട്രോളിന്റെ വില 79.19 രൂപയും ഡീസലിന്റെ വില 75.92 രൂപയുമാണ്. അതേസമയം തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.25 രൂപയും ഡീസലിന്റെ വില 76.93 രൂപയുമാണ്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 66.76 ഡോളറാണ് നിലവില്‍.
Discussion about this post