ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ സമീപനത്തിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണാന്താനം . ബിജെപി സംസ്ഥാന ജനറല്‍ സെക്രടറിയായ കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത രീതി തികച്ചും ജനാധിപത്യവിരുദ്ധമാന് . പോലീസ് ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് അദ്ദേഹം മജിസ്ട്രെറ്റിനോട് പറഞ്ഞതായി ഞാന്‍ മനസിലാക്കുന്നു . പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തി നിന്ദ്യവും അപലപനീയവുമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം .
ഭക്തര്‍ പവിത്രമായി കാണുന്ന ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമവായത്തിന്റെ പാത സ്വീകരിക്കണമെന്നും . ജനഹിതത്തിന് വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല . ജനവിധി ലഭിച്ചിരിക്കുന്നത് അഞ്ചു വര്‍ഷത്തേക്ക് മാത്രമാണെന്നും ആജീവനാന്തമല്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Discussion about this post