മഹാരാഷ്ട്രയിലെ പുല്ഗാവിനടുത്തുള്ള സൈനിക കേന്ദ്രത്തില്‍ നടന്ന സ്ഫോടനത്തില്‍ ആറ് മരണം. ഇന്ന രാവിലെയായിരുന്നു സ്ഫോടനം നടന്നത്.
സൈനികരുടെ വെടിവയ്പു പരിശീലനം നടക്കുന്ന സ്ഥലമാണിത്. ഇവിടെ കൊണ്ടുവന്ന സ്ഫോടന വസ്തുക്കള്‍ ഇറക്കി നിര്‍വീര്യമാക്കുന്നതിനിടെയാണു സ്ഫോടനം നടന്നത്.
മൂന്ന് പേര് തല്‍ക്ഷണം മരിച്ചതായാണ് വിവരം. സംഭവത്തില്‍ പരിക്ക് പറ്റിയവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരും ശുശ്രൂഷ ലഭിക്കുന്നതിനിടെ മരണപ്പെട്ടിരുന്നു.
കൊല്ലപ്പെട്ടവരില്‍ ആയുധ ഫാക്ടറിയിലെ ഒരു ഉദ്യോഗസ്ഥനും മൂന്ന് തൊഴിലാളികളുമുള്‍പ്പെടും.
Discussion about this post