ശബരിമലയിലെ നിയന്ത്രണങ്ങളും സൗകര്യങ്ങളും സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് വൈകിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. പതിനൊന്നാം മണിക്കൂറില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല എങ്ങനെ പരിശോധിക്കുമെന്ന് കോടതി ചോദിച്ചു. ഹര്‍ജി് ഇന്ന് പരിഗണിക്കണമെങ്കില്‍ ഇന്നലെ സമര്‍പ്പിക്കേണ്ടിയിരുന്നു. അതൃപ്തി പ്രകടമാക്കിയ കോടതി ഹര്‍ജ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. രേഖകള്‍ എടുക്കുന്നതിലുള്ള കാലതാമസമെന്ന് എജി കോടതിയെ അറിയിച്ചു.
ശബരിമലയില്‍ ചിലര്‍ക്ക് സ്വകാര്യ താല്‍പര്യമെന്നും അതിന് മുന്നില്‍ കണ്ണുംകെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ സമാധാനം തിരികെ കൊണ്ടുവരണമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു
Discussion about this post