ജല വിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസിനെ മാറ്റാനുള്ള കത്ത് ജെ.ഡി.എസിന്റെ ദേശീയ നേതൃത്വത്തിന്റെ പക്കല്‍ നിന്നും ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മന്ത്രിയെ മാറ്റുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ മാറ്റുന്നത് ജെ.ഡി.എസിന്റെ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണെന്ന് ജെ.ഡി.എസ് നേതാവ് സി.കെ.നാണു വ്യക്താമക്കി. സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായമായിരുന്നുവെന്നും സി.കെ.നാണു പറഞ്ഞു. മൂന്നില്‍ രണ്ട് എം.എല്‍.എമാര്‍ മന്ത്രിയെ മാറ്റുന്നതിനോട് യോജിക്കുന്നുണ്ടെന്നും അത് കൊണ്ട് വിഷയത്തില്‍ തര്‍ക്കമില്ലെന്നും പുതിയ മന്ത്രിയാകാന്‍ പോകുന്ന കെ.കൃഷ്ണന് കുട്ടി പറഞ്ഞു.
Discussion about this post