കെ.എം.ഷാജി നിയമസഭാംഗമല്ലാതായെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി. കെ.എം.ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധിയുടെ സ്റ്റേ നീട്ടാത്തതിനാലാണ് ഈ നടപടിയെന്നും നിയമസഭാ സെക്രട്ടറി വ്യക്തമാക്കി.
നവംബര്‍ 24 മുതല്‍ എം.എല്‍.എ അല്ലായെന്നാണ് അറിയിപ്പ്. നിയമസഭാ സെക്രട്ടറി വി.കെ.ബാബു പ്രകാശ് പ്രത്യേക ബുള്ളറ്റിലൂടെയാണ് അറിയിപ്പ് നടത്തിയത്. നിലവില്‍ തന്നെ അയോഗ്യനാക്കിയ വിധിക്കെതിരെ കെ.എം.ഷാജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കെ.എം.ഷാജിക്ക് ചില ഉപാധികളോടെ അംഗമായി തുടരാമെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു. വാക്കാല്‍ മാത്രം പറഞ്ഞത് മൂലമാണ് കെ.എം.ഷാജിയെ നിയമസഭാംഗമല്ലാതായതെന്ന് നിയമസഭാ സെക്രട്ടറി പറഞ്ഞു. ഇതൊരു സ്വാഭാവിക നടപടി മാത്രമാണെന്നും നിയമസഭാ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം നാളെയാണ് നിയമസഭാ സമ്മേളനം നടക്കുക.
Discussion about this post