തിരുവനന്തപുരം: സംസ്ഥാനത്ത് പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. വോട്ടെടുപ്പിന് മുന്നോടിയായി നടന്ന മോക്ക് പോളിംഗിനിടെയാണ് യന്ത്രങ്ങൾ തകരാറിൽ ആയത്. ഇത് പരിഹരിക്കാനുള്ള നടപടികളും ആരംഭിച്ചു.
രാവിലെ അഞ്ചരയോടെയായിരുന്നു മോക്ക് പോളിംഗ് ആരംഭിച്ചത്. ഇതിനിടെ പലയിടത്തും വിവിപാറ്റുകളും വോട്ടിംഗ് യന്ത്രങ്ങളും തകരാറിലാകുകയായിരുന്നു. പത്തനംതിട്ടയിലെ വെട്ടൂർ, കോഴിക്കോട് കട്ടിപ്പാറ, നടക്കാവ്, എറണാകുളത്തെ തൃക്കാക്കര എന്നിവിടങ്ങളിൽ ആയിരുന്നു വോട്ടിംഗ് യന്ത്രങ്ങൾ തകരാറിൽ ആയത്. ഇതോടെ ഇവിടിങ്ങളിൽ മോക്ക് പോളിംഗ് വൈകി. പുതിയ യന്ത്രം എത്തിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
വെട്ടൂരിൽ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീനാണ് തകരാറിൽ ആയത്. പത്തനംതിട്ട നഗരസഭ 215 ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറ് സംഭവിച്ചു. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ 1 ലെ വോട്ടിംഗ് മെഷീനാണ് തകരാറിൽ ആയത്.
നടക്കാവ് സ്കൂൾ 51, 53 ബൂത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലാണ് തകരാർ കണ്ടെത്തിയത്. തൃക്കാക്കര വില്ലജ് ഓഫീസ് പോളിംഗ് സ്റ്റേഷൻ 91 നമ്പർ ബൂത്തിൽ വിവിപാറ്റാണ് തകരാറിൽ ആയത്.
Discussion about this post