രാജ്യത്ത് തുടര്‍ച്ചയായി ഏഴാം ദിവസവും ഇന്ധന വില കുറഞ്ഞു. ഇന്ന് പെട്രോളിന് 50 പൈസയും ഡീസലിന് 41 പൈസയുമാണ് കുറഞ്ഞത്. ഏഴ് ദിവസങ്ങള്‍ കൊണ്ട് പെട്രോളിന് 2.81 രൂപയും ഡീസലിന് 2.86 രൂപയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ ഇന്ന് പെട്രോളിന്റെ വില 75.48 രൂപയും ഡീസലിന്റെ വില 72.12 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 76.83 രൂപയും ഡീസലിന്റെ വില 73.51 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 75.81 രൂപയും ഡീസലിന് 72.45 രൂപയുമാണ് വില.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 73.57 രൂപയും ഡീസലിന് 68.49 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന്റെ വില 79.12 രൂപയും ഡീസലിന് 71.71 രൂപയുമാണ് വില.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം.
Discussion about this post