ശബരിമലയില്‍ ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി പോലീസ് മൈക്കുപയോഗിച്ച വിഷയത്തില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ വേണ്ടിയാണ് വത്സന് തില്ലങ്കേരിക്ക് മൈക്ക് നല്‍കിയതെന്ന് പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി.
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ ദിവസം 52 വയസ്സുള്ള സ്ത്രീ ദര്‍ശനത്തിന് വന്നപ്പോള്‍ പ്രതിഷേധം നടന്നുവെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അവരിലൊരാള്‍ക്ക് മൈക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post