ശബരിമലയിലേക്ക് തീര്‍ഥാടകാരെ ആകര്‍ഷിക്കാന്‍ സിനിമാതാരങ്ങള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പരസ്യം തയ്യാറാക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറെടുക്കുന്നതായി സൂചന . ഇത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച്ച ചേരുന്ന ബോര്‍ഡ് യോഗത്തിലുണ്ടാകും എന്ന് ബോര്‍ഡ് പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു .
മണ്ഡല – മകരവിളക്ക് തീര്‍ഥാടനകാലത്തിനു തുടക്കംകുറിച്ച് നട തുറന്നിട്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഭക്തരുടെ ഒഴുക്കില്‍ ഗണ്യമായ കുറവാണ് . ഇതിനെ തുടര്‍ന്നാണ് പരസ്യം തയ്യാറാക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം .
പ്രമുഖരെ അണിനിരത്തിയിട്ടുള്ള പരസ്യം വഴി തീര്‍ഥാടകരുടെ ഭയം അകറ്റാന്‍ സാധിക്കുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത് . ഇതിനായി സിനിമ താരങ്ങള്‍ അടക്കമുള്ള പ്രമുഖരെ പരിഗണിക്കും . പ്രധാനമായും ആന്ധ്ര, തെലങ്കാന മേഖലയിലെ ഭക്തരെയാണു ക്യാംപെയ്നിലൂടെ ബോധവല്‍ക്കരിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നത്
ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംക്കോടതി വിധിയെത്തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യവും അതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളും ഭക്തര്‍ക്ക് ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം .
Discussion about this post