രാജ്യത്ത് ഇന്ധന വിലയില്‍ കുറവനുഭവപ്പെട്ടു. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയുമാണ് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73.83 രൂപയായി മാറി. ഡീസിലന്റെ വില 70.23 രൂപയാണ്. അതേസമയം കോഴിക്കോട് പെട്രോളിന്റെ വില 74.15 രൂപയും ഡീസലിന്റെ വില 70.56 രൂപയുമാണ്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രളിന്റെ വില 75.1 രൂപയും ഡീസിലന്റെ വില 71.59 രൂപയുമാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 71.93 രൂപയും ഒരു ലിറ്റര്‍ ഡീസലിന്റെ വില 66.66 രൂപയുമാണ്. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 77.50 രൂപയും ഡീസലിന് 69.77 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലിയിലുണ്ടായ ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് ഇന്ധന വില കുറയാന്‍ കാരണം.
Discussion about this post