തിരുവനന്തപുരം: വര്‍ദ്ധിത വീര്യത്തോടെയാണ് സുരേന്ദ്രന് ജയിലിന് പുറത്ത് വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ ഗൂഢാലോചനയ്ക്കേറ്റ തിരിച്ചടിയെന്നും സുരേന്ദ്രനെ ജയിലിലിട്ടതില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്റ കേസില്‍ ബി.ജെ.പി നേതൃത്യത്തിന് വീഴ്ച്ചപറ്റിയെന്ന് പറയില്ല. ബി.ജെ.പിയില്‍ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിറകെയാണ് ശ്രീധരന് പിള്ളയുടെ പ്രതികരണം.
Discussion about this post