നെടുംബാശ്ശേരിയില്‍ നിന്നും പറന്നുയരാന്‍ റണ്‍വെയിലെക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജെന്‍സി വാതില്‍ യാത്രികന്‍ തുറന്നു . ഇതേ തുടര്‍ന്ന് വിമാനം സര്‍വീസ് റദ്ദു ചെയ്തു . എമെര്‍ജന്സി വാതില്‍ തുറന്നയുടന്‍ തന്നെ പൈലറ്റ് വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് തിരിച്ച് കയറ്റി .
ടാക്സിബെയില്‍ നിന്നും റണ്‍വെയിലെക്ക് നീങ്ങുന്നതിന് ഇടയിലാണ് ആഷിക് നൗഷാദ് എന്ന യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് . എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ അത് അടര്‍ന്നു മാറി പോകുന്നതിനാല്‍ അത് പരിഹരിക്കാതെ വിമാനത്തിന് യാത്ര ചെയ്യാനാവില്ല .
വിമാനത്തിലെ സീലിംഗ് ലൈറ്റുകള്‍ അസ്വാഭാവികമായ രീതിയില്‍ മിന്നി തെളിയുന്നത് കണ്ടപ്പോള്‍ എന്തോ അപകടം സംഭവിച്ചേക്കുമെന്ന ഭയത്തിലാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് നിഗമനം . വിമാനം റദ്ദ് ചെയ്തതിനാല്‍ യാത്രികരെ മറ്റു വിമാനങ്ങളില്‍ കയറ്റി യാത്രയാക്കി . ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിസിഎ ഉത്തരവിട്ടു .
Discussion about this post