കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയും അതിലെ താരവും ഇന്ന് ലോകത്തിന്റെ തന്നെ പ്രിയപ്പെട്ടതായിരിക്കുന്നു . ലോക സ്പിന്‍ മാന്ത്രികന് ഷെയ്ന് വോണിന്റെ നൂറ്റാണ്ടിലെ പന്തിനെ അനുസ്മരിപ്പിക്കും വിധത്തില്‍ പന്തെറിഞ്ഞ കാശ്മീരി ബാലനായ അഹമ്മദാണ് ഈ ഇതിഹാസതാരം .
Easily ball of the century. A googly that turns a metre and a half. @ShaneWarne take a look. You have some competition. pic.twitter.com/GEanTVuVME
— Mufti Islah (@islahmufti) July 23, 2018
പ്രാദേശികതലത്തില്‍ നടന്ന മത്സരത്തില്‍ ഏഴുവയസ്സുകാരനായ അഹമ്മദ് എറിഞ്ഞ ഗുഗ്ലി ടേണ്‍ ശ്രദ്ധിച്ച ഒരു മാധ്യമപ്രവര്‍ത്തകനാണ് തന്റെ പ്രൊഫൈല്‍ വഴി വീഡിയോ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചത് . എന്നാല്‍ ഇപ്പോള്‍ അതിനു മറുപടിയുമായി ഷെയിന്‍ വോണ്‍ തന്നെ മുന്നോട്ടു വന്നതോടെ വീഡിയോ വൈറലായിരിക്കുകയാണ് .
https://twitter.com/ShaneWarne/status/1070385241322213376
ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിന്റെ ലഞ്ച് സമയത്ത് വോണിന്റെ അഭ്യര്‍ത്ഥനപ്രകാരം വീഡിയോ ചാനലിലും കാണിച്ചിരുന്നു .
Discussion about this post