റാഫേല്‍ കരാര്‍ സുപ്രിം കോടതി വിധിക്ക് ശേഷം തെരഞ്ഞെടുപ്പ് വിഷയമായി കാണാനാകില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. സുപ്രിം കോടതി വിധി വന്നതിന് പിറകെ ട്വിറ്ററിലാണ് ഒമര്‍ അബ്ദുള്ള പ്രതികരണം അറിയിച്ചത്.
റഫേല്‍ കരാറില്‍ അഴിമതിയുണ്ടെന്ന പ്രചരണം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള പ്രതിപക്ഷം നീക്കം സുപ്രിം കോടതി വിധിയോടെ ഇല്ലാതായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. രാഹുല്‍ഗാന്ധി നുണ പ്രചരണം നടത്തി എന്ന ആരോപണവുമായി ബിജെപിയും ശക്തമായി രംഗത്തെത്തി.
Discussion about this post