വനിതാ മതില് തീര്‍ക്കുന്ന കമ്മറ്റിയുടെ അധ്യക്ഷസ്ഥാനത്ത് എന്തു കൊണ്ടാണ് ഒരു വനിത ഇല്ലാത്തത്. സ്വതന്ത്ര്യം കിട്ടി 7പതിറ്റാണ്ടായിട്ടും വനിതാ മതിലിന് നേതൃത്വം കൊടുക്കാന്‍ ഒരു സ്ത്രി ഇല്ല എന്നാണോ ? കേരളത്തില്‍ വനിത വിവേചനത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. കേരളത്തില്‍ ഇന്ന് വരെ ഒരു വനിത മുഖ്യമന്ത്രിയായിട്ടില്ല. ആഭ്യന്തരമന്ത്രി പോലും ആയിട്ടില്ല. പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയും പ്രസിഡണ്ടോ, സെക്രട്ടറിയോ ആയിട്ട് നമ്മള് ഒരു വനിതയെ കണ്ടിട്ടില്ല. കൃത്യമായ രാഷ്ട്രീയമാണ്. വനിതാ മതിലിലും പുരുഷന് വേണം, ആ പുരുഷന് വെള്ളാപ്പള്ളി നടേശനാണ്.
സര്‍ക്കാര്‍ അംഗീകരിക്കുക എന്നതാണോ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പണി. ജാതി ആചാരങ്ങളെയും മറ്റും എതിര്‍ക്കുക എന്നതാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ പണി. സര്‍ക്കാരിന്റെ അംഗീകാരമോ അവാര്‍ഡോ ഒന്നും അതിന് വേണ്ട.
യുവതി പ്രവേശനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതിന് പുകമറയായിട്ടാണ് ഇപ്പോള്‍ വനിതാ മതില് സംഘടിപ്പിക്കുന്നതെന്നും എംഎന്‍ കാരശ്ശേരി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
https://www.facebook.com/manoramanews/videos/124121148543446/?__xts__[0]=68.ARB0-LScw9xm8zA2gubOlbKgUs2gFaJQc-JhuFVAd72x03nxWHw2ZC1UAPtWm-JAV509tYga9cluwotOQpiROJqYkoXISI3yqd3pXcaBPBbrOfmPHCDZOgRj8thwPXNN_ka3yaqJpTqbgiNxC-zKSG67n_7f29jbaNLMXNlwfEXc1D0GE_fChjplC39LqSiG7jkFLWZBNdx0oc5DRHzN2lZUZB1nxs-WzDhDfKAU6cc1V0VJcCd0KK3jee0-xFETOsaY9eqo-Z5OxgOQB9TADYvOtcTAn4iMtTCGEZhnMSWJgAjJgYEu2AxgskavP1ScUvbNYGudLUaf-sqwxomJOhFnHP103SU4iplZanZse0-kr6SUX7fUXRu0ESGmMhg&__tn__=-R
Discussion about this post