സിപിഎമ്മിന്റെ വനിതാ മതിലില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധപ്പൂര്‍വം പങ്കെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് കെ.എസ്.യു . പി സുഗതനെ പോലെയുള്ളവര്‍ നേതൃത്വം നല്കുന്ന വര്ഗീയമതിലില് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാവുന്നതല്ല . ഇത് സംഘടനാപരമായും നിയമപരമായും നേരിടും .
വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ അതാത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ബസുകള്‍ ഏര്‍പ്പെടുത്താന്‍ ആര്.ടി.ഒ മാര്‍ക്കും നിര്‍ദേശം നല്‍കിയതായി കെ.എസ് യു ആരോപിക്കുന്നു . ഈ ബസുകള്‍ തടയുമെന്നും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നും കെ.എസ് യു സംസ്ഥാനപ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു .
ജെസ്നയുടെ തിരോധാനത്തിന് ഒരു മറുപടിപോലും പറയാന്‍ കഴിയാത്ത സര്‍ക്കാരാണ് സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്നത് . സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവിന് പോലും നീതി നല്കാന് സര്‍ക്കാരിന് ഇതേവരെ കഴിഞ്ഞിട്ടില്ലെന്നും അഭിജിത്ത് പറഞ്ഞു .
Discussion about this post