ഗോകുലം എഫ്.സിയുടെ പ്രകടനത്തെപ്പറ്റി ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന് ഫുട്ബോളും വോളിബോളും തമ്മില്‍ മാറിപ്പോയി. ഗോകുലം കേരളാ എഫ്.സിയുടെ മിന്നുന്ന പ്രകടനത്തിന് പിന്നില്‍ ഉജ്ജ്വലമായ സ്മാഷുകളാണെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന് എഴുതുന്നു. ഗോകുലം എഫ്.സിയുടെ ചെയര്മാന് ഗോകുലം ഗോപാലനെപ്പറ്റി എഴുതിയ ലേഖനത്തിലാണ് ടി.പി.ദാസന് അമളി പറ്റിയത്.
‘ഉജ്വലമായ സ്മാഷുകളിലൂടെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കാന്‍ ഗോകുലത്തിന് കഴിഞ്ഞുവെങ്കില്‍ അതിന് പിന്നില്‍ ചെയര്‍മാനായ ഗോപാലേട്ടന്റെ നല്ല മനസ്സ് തന്നെയാണ്’, ടി.പി.ദാസന് എഴുതി.
ഫുട്ബോളും വോളിബോളും തമ്മിലുള്ള വ്യത്യാസ് അറിയാത്തയാളാണോ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്. അതേസമയം ടി.പി.ദാസന് വേണ്ടി മറ്റാരെങ്കിലുമാണോ ഇതെഴുതിയതെന്നും ചോദ്യം ഉയരുന്നു. ഗോകുലം ഗ്രൂപ്പിന്റെ ഉടമസത്ഥതയിലുള്ള ഗോകുലം ശ്രീയിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഐ ലീഗില്‍ മികച്ച പ്രകടനമാണ് ഗോകുലം എഫ്.സി കാഴ്ച വെക്കുന്നത്. ഈ സീസണില്‍ ഗോകുലം എഫ്.സിയ്ക്ക് എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് സമനിലയും രണ്ട് തോല്‍വികളുമാണ് ലഭിച്ചത്.
Discussion about this post