ഇന്ന് ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ ‘മനിതി’ എന്ന സംഘടനയിലെ യുവതികള്‍ ഹൈന്ദവരെ വെറുക്കുന്നന ക്സല്വാദികളാണെന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പി സുബ്രഹ്മണ്യന് സ്വാമി ആരോപിച്ചു. നക്സല്‍ ചിന്താഗതിയുള്ളവരാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നക്സല്‍ ചിന്താഗതിയുള്ള ഇവര്‍ക്കെതിരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘മനിതി’ സംഘടനയുടെ കീഴിലുള്ള പതിനൊന്ന് യുവതികളാണ് ഇന്ന് ആചാരം ലംഘിക്കാനായി ശ്രമിച്ചത്. ഇവരെ പമ്പയില്‍ വെച്ച് അയ്യപ്പഭക്തര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പിന്തിരിഞ്ഞോടിയ ഇവരെ പോലീസ് നിലയ്ക്കലിലേക്ക് കൊണ്ടുപോയി. കേരള അതിര്‍ത്തി വരെ ഇവര്‍ക്ക് സംരംക്ഷണം നല്‍കാനാണ് പോലീസിന്റെ തീരുമാനം.
Discussion about this post