പിറവം, കോതമംഗലം എന്നീ പള്ളികളിലെ വിധികളുമായി ശബരിമല വിഷയത്തെ താരതമ്യം ചെയ്യരുതെന്ന് മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. കോടതി വിധികള്‍ എല്ലാം ഒരു പോലെയാണോയെന്നും അദ്ദേഹം ചോദിച്ചു. തെങ്ങിനും കവുങ്ങിനും ഒരേ തടം വെട്ടില്ലായെന്ന ചൊല്ല് പോലെയാണ് ഈ രണ്ട് വിഷയങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം പിറവം, കോതമംഗലം പള്ളികളിലെ വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുമെന്ന് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ കാത്തോലിക്കാ ബാവ അറിയിച്ചു.
Discussion about this post