അബുദാബിയില്‍ നടന്ന് ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തില്‍ റയല്‍ മാഡ്രിഡിന് ജയം. അല്‍ ഐന്‍ എഫ്സിയെ 4-1 എന്ന സ്കോറില്‍ തോല്‍പ്പിച്ച റയല്‍ മൂന്നാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. ലൂക്കാ മോഡ്രിച്ച്, മാര്‍ക്കോസ് ലൊറന്റെ, സെര്‍ജിയോ റാമോസ് എന്നിവരാണ് റയലിന് വേണ്ടി ഗോളുകള്‍ നേടിയത്. ഇത് കൂടാതെ യാഹിയ നാദെര്‍ ഒരു സെല്‍ഫ് ഗോളും അടിച്ചിരുന്നു. അല്‍ ഐന്‍ ആശ്വാസ ഗോള്‍ നല്‍കിയത് ഷിയോതാനിയായിരുന്നു.
പതിനാലാം മിനിറ്റിലായിരുന്നു ലൂക്കാ മോഡ്രിച്ചിന്റെ ആദ്യ ഗോള്‍ വീണത്. രണ്ടാം ഗോള്‍ മാര്‍ക്കോസ് ലൊറന്റെയായിരുന്നു നേടിയത്. മോഡ്രിച്ചിന്റെ കോര്‍ണറില്‍ തലവച്ച റാമോസ് റയലിനായി മൂന്നാം ഗോളും നേടി. രണ്ടാം പകുതിയുടെ അധിക സമയത്തെ സെല്‍ഫ് ഗോള്‍ ആതിഥേയ ടീമിന്റെ തോല്‍വി പൂര്‍ത്തിയാക്കുകയായിരുന്നു.
Discussion about this post