ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല . പോലീസിന് മേല്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണങ്ങളുമില്ല . അവിടത്തെ സുരക്ഷാ ചുമതലയെപറ്റി മന്ത്രിയും നിരീക്ഷണ സമിതിയും പരസ്പരം പഴിചാരുകയാണ് . ഇന്നലെയും ഇന്നുമായി നടന്ന കാര്യങ്ങള്‍ കേരളത്തിനും മലയാളികള്‍ക്കും അപമാനമാണെന്നും അദ്ദേഹം പറഞ്ഞു .
ശബരിമലയില്‍ പ്രതിഷേധിച്ചത് യഥാര്‍ത്ഥഭക്തന്മാരാണ് .ഭക്തജനങ്ങളുടെ വികാരത്തെ ഹനിക്കുന്ന നടപടി ആരില്‍ നിന്നുമുണ്ടാകാന്‍ പാടില്ല . ശാന്തവും സമാധാനവുമായി ശബരിമല തീര്‍ത്ഥാടനം മുന്നോട്ടു നടത്തി കൊണ്ടുപോകാനുള്ള വഴികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുമ്പോള്‍ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരാന്‍ പാടില്ലായിരുന്നു . സുപ്രീംക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജിയുമായി പോയതോടെ ശബരിമലയിലെ യുവതി പ്രവേശനം തന്നെ അടഞ്ഞ അദ്ധ്യായമായിക്കഴിഞ്ഞു . ശബരിമലയിലെ തീര്‍ഥാടനത്തെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .
Discussion about this post